നവാഗതനായ അരുണ്‍ ബോസ് ആണ് സംവിധാനം. അരുണിനൊപ്പം മൃദുല്‍ ജോര്‍ജ് കൂടി ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സൂരജ് എസ് കുറുപ്പാണ് സംഗീതം

ടൊവീനോ തോമസ് ടൈറ്റില്‍ റോളിലെത്തുന്ന 'ലൂക്ക'യുടെ സോംഗ് ടീസര്‍ പുറത്തെത്തി. മനോഹരമായൊരു പ്രണയഗാനമാണെന്ന് ഉറപ്പിക്കാവുന്നതാണ് ഒരേ കനല്‍ എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ ടീസര്‍. ടൊവിനോയും അഹാന കൃഷ്ണയുമാണ് ഗാനരംഗത്തിലുള്ളത്.

View post on Instagram

'ഒരു കുപ്രസിദ്ധ പയ്യനും' 'എന്റെ ഉമ്മാന്റെ പേരി'നും ശേഷം ടൊവീനോയുടേതായി ഒരു സോളോ ഹീറോ ചിത്രം പുറത്തെത്തിയിട്ടില്ല. എന്നാല്‍ അഭിനയിച്ച നാല് ചിത്രങ്ങള്‍ പുറത്തെത്തുകയും ചെയ്തു. ധനുഷിന്റെ വില്ലനായി എത്തിയ 'മാരി 2', പൃഥ്വിരാജിന്റെ മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍, പാര്‍വ്വതി നായികയായ ഉയരെ, നിപയുടെ കഥ പറയുന്ന വൈറസ് എന്നിവയാണ് ടൊവീനോയുടേതായി അവസാനം തീയേറ്ററുകളിലെത്തിയ ചിത്രങ്ങള്‍.

ടൊവീനോയുടേതായി വരാനിരിക്കുന്ന സോളോ ഹീറോ ചിത്രങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് 'ലൂക്ക'. നവാഗതനായ അരുണ്‍ ബോസ് ആണ് സംവിധാനം. അരുണിനൊപ്പം മൃദുല്‍ ജോര്‍ജ് കൂടി ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സൂരജ് എസ് കുറുപ്പാണ് സംഗീതം. ഛായാഗ്രഹണം നിമിഷ് രവി. അൻവർ ഷരീഫ്, നിതിന്‍ ജോര്‍ജ്, വിനീത കോശി, ജാഫര്‍ ഇടുക്കി, പൗളി വല്‍സന്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും. സെഞ്ചുറി ഫിലിംസ് വിതരണം ചെയ്യുന്ന ചിത്രം അടുത്ത മാസം തീയേറ്ററുകളിലെത്തും.