'ഇന്‍സ്‌പെക്ടര്‍ മണിസാര്‍' റിപ്പോര്‍ട്ടിംഗ്; 'ഉണ്ട'യുടെ ഒഫിഷ്യല്‍ ടീസര്‍ എത്തി

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 16, May 2019, 7:10 PM IST
unda official teaser
Highlights

മമ്മൂട്ടി അവതരിപ്പിക്കുന്ന സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍ സിപി എന്ന കഥാപാത്രത്തെയടക്കം അവതരിപ്പിച്ചുള്ളതാണ് ദൈര്‍ഘ്യം കുറഞ്ഞ ടീസര്‍.

സിനിമാസ്വാദകര്‍ക്കിടയില്‍ ഏറെക്കാലമായി കാത്തിരിപ്പുള്ള മമ്മൂട്ടി ചിത്രം 'ഉണ്ട'യുടെ ഒഫിഷ്യല്‍ ടീസര്‍ പുറത്തെത്തി. മമ്മൂട്ടി അവതരിപ്പിക്കുന്ന സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍ സിപി എന്ന കഥാപാത്രത്തെയടക്കം അവതരിപ്പിച്ചുള്ളതാണ് ദൈര്‍ഘ്യം കുറഞ്ഞ ടീസര്‍.

കഥയോ പശ്ചാത്തലമോ ഒന്നും പുറത്തുവിടാതെ ചിത്രീകരണം പൂര്‍ത്തിയാക്കിയ 'ഉണ്ട'യുടെ ഫസ്റ്റ് ലുക്ക് വിഷുദിനത്തിലാണ് പുറത്തെത്തിയത്. പിന്നാലെ ക്യാരക്ടര്‍ പോസ്റ്ററുകളും അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. ഛത്തിസ്ഗഡിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന മലയാളി പൊലീസ് സംഘത്തിന്റെ കഥയാണ് 'ഉണ്ട' പറയുന്നതെന്നാണ് അറിവ്. ബോക്സ്ഓഫീസില്‍ വിജയം നേടിയ 'അനുരാഗ കരിക്കിന്‍ വെള്ളം' ഒരുക്കിയ ഖാലിദ് റഹ്മാന്‍ ആണ് സംവിധാനം. ഹര്‍ഷാദിന്റേതാണ് തിരക്കഥ. സംഗീതം പ്രശാന്ത് പിള്ള. ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, ദിലീഷ് പോത്തന്‍, അലന്‍സിയര്‍, അര്‍ജുന്‍ അശോകന്‍, ലുക്മാന്‍ തുടങ്ങിയവര്‍ കഥാപാത്രങ്ങളാവുന്നു.

loader