മികച്ച അഭിപ്രായവുമായി തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന 'ഉയരെ'യുടെ പുതിയ ടീസര്‍ പുറത്തെത്തി. ആസിഡ് ആക്രമണം നേരിടുന്ന പെണ്‍കുട്ടിയുടെ കഥ പറയുന്ന ചിത്രത്തില്‍ നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ കുറവാണ്. എന്നാല്‍ അത്തരത്തിലുള്ള അപൂര്‍വ്വം രംഗങ്ങളില്‍ ഒന്നാണ് പുതിയ ടീസറില്‍. ടൊവീനോ അവതരിപ്പിക്കുന്ന വിശാല്‍ രാജശേഖരന്‍ എന്ന കഥാപാത്രം പാര്‍വ്വതി അവതരിപ്പിക്കുന്ന പല്ലവി രവീന്ദ്രനെ ആദ്യമായി കണ്ടുമുട്ടുന്ന രംഗമാണിത്. എന്നാല്‍ ആ രംഗത്തിലെ നര്‍മ്മത്തില്‍ പോലും സിനിമ പറയാനുദ്ദേശിക്കുന്ന രാഷ്ട്രീയം ഒളിഞ്ഞിരിപ്പുണ്ട്.