മക്കൾ സെൽവൻ വിജയ് സേതുപതി നായകനായി എത്തുന്ന ആക്ഷൻ ചിത്രമാണ് 'സംഘ തമിഴൻ'. ചിത്രത്തിന്റെ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. സ്‌കെച്ച്‌, വാല് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിജയ് ചന്ദറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 


റാഷി ഖന്നയും നിവേദ പേതുരാജുമാണ് ചിത്രത്തിൽ  നായികമാരാകുന്നത്. സൂരി, നാസര്‍, അശുതോഷ് റാണ, രവി കിഷന്‍, ജോണ്‍ വിജയ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. വിവേക്-മെര്‍വിന്‍ ആണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. വിജയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബി. ഭാരതി റെഡ്ഢിയാണ് ചിത്രം നിര്‍മിക്കുന്നത്.