സമഗ്ര സംഭാവനക്കുള്ള പുരസ്ക്കാരം ആനന്ദ് പട് വർദ്ധനാണ്

തിരുവനന്തപുരം: പതിനൊന്നാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചലച്ചിത്ര മേളക്ക് ഇന്ന് തിരുവനന്തപുരത്ത് തിരിതെളിയും. വൈകീട്ട് ആറ് മണിയ്ക്ക് മുഖ്യമന്ത്രി മേള ഉദ്ഘാടനം ചെയ്യും. 64 മത്സര ചിത്രങ്ങളടക്കം 206 സിനിമകളാണ് പ്രദർശനത്തിനെത്തുന്നത്. ഈ മാസം 20 മുതല്‍ 24 വരെയാണ് മേള. 

തലസ്ഥാനത്തിന് ഇനിയുളള അഞ്ച് ദിവസവും സിനിമാക്കാലമാണ്. പലായനം. പരിസ്ഥിതി, ദളിതർക്കെതിരായ അതിക്രമം, എന്നിവ പ്രമേയമായ ചിത്രങ്ങളുടെ പ്രത്യേക പാക്കേജാണ് മേളയുടെ സവിശേഷത. അഭയാർത്ഥി പ്രശ്നം പറയുന്ന ഹ്യൂമൻ ഫ്ളോ ആണ് ഉദ്ഘാടന ചിത്രം. സമഗ്ര സംഭാവനക്കുള്ള പുരസ്ക്കാരം ആനന്ദ് പട് വർദ്ധനാണ്. 

ആനന്ദ് പട് വർദ്ധൻറെ അഞ്ച് ഡോക്യുമെൻറികളും പ്രദര്‍ശിപ്പിക്കും. ഡോക്യുമെൻറി സംവിധായിക ഇന്ദിരാസെന്നിൻറെ ഓ‌ർമ്മക്കായി അവർ ഒരുക്കിയ കഥാർസിസ് പ്രദർശിപ്പിക്കും മികച്ച ചിത്രങ്ങൾക്കുള്ള അവാർഡ് തുക കൂട്ടിയിട്ടുണ്ട്. മികച്ച ലോംഗ് ഡോക്യുമെനററിക്കും ഹ്രസ്വചിത്രത്തിനും രണ്ട് ലക്ഷം രൂപയാണ് സമ്മാനത്തുക. ഷോർട്ട് ഡോക്യുമെൻറിക്ക് ഒരു ലക്ഷം രൂപയും.