ഷങ്കര്‍- രജനി ചിത്രം 2.0 ഫന്റാസ്റ്റിക് ബീറ്റ്സിനെ പിന്നിലാക്കി, പുതിയ ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 3, Dec 2018, 11:24 AM IST
2.0 box office collection Rajinikanth-s film earns Rs 400 crore worldwide
Highlights

രജനികാന്തിനെ നായകനാക്കി, ഷങ്കര്‍ ഒരുക്കിയ 2.0 മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ്. ലോകമെമ്പാടുമായി ഇതുവരെ 400 കോടി രൂപയുടെ കളക്ഷനാണ് 2.0 നേടിയിരിക്കുന്നത്. ഹോളിവുഡ് ചിത്രം ഫന്റാസ്റ്റിക് ബീറ്റ്സിനെ പരാജയപ്പെടുത്തിയാണ് 2.0 മുന്നേറുന്നത്.

യുഎസ് ബോക്സ് ഓഫീസില്‍ ഏറ്റവും കളക്ഷൻ നേടുന്ന ആദ്യ അഞ്ച് തെന്നിന്ത്യൻ ചിത്രങ്ങളില്‍ ഒന്നാകുകയും ചെയ്‍തു, 2.0. അക്ഷയ് കുമാറാണ് ചിത്രത്തില്‍ വില്ലനായി എത്തിയത്. എമി ജാക്സണാണ് നായിക.

ലോകമെമ്പാടുമായി 10000 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്‍തത്. ഏറ്റവും കൂടുതല്‍ സ്‍ക്രീനുകളില്‍ റിലീസ് ചെയ്യുന്ന തമിഴ് സിനിമയെന്ന റെക്കോര്‍ഡ് 2.0 സ്വന്തമാക്കി.

മൂവായിരത്തോളം സാങ്കേതിക പ്രവര്‍ത്തകര്‍ ചിത്രത്തിനായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് ചിത്രത്തിന്റെ മേയ്ക്കിംഗ് വീഡിയോയില്‍ പറഞ്ഞത്. ഇതില്‍ 1000 വിഎഫ്‍എക്സ് ആര്‍ടിസ്റ്റുകളും ഉള്‍പ്പെടും.

loader