Asianet News MalayalamAsianet News Malayalam

ഗോള്‍ഡൻ റീല്‍ അവാര്‍ഡ്: രണ്ട് വിഭാഗങ്ങളില്‍ 2.0ന് നോമിനേഷൻ

ഷങ്കറിന്റെ സംവിധാനത്തില്‍, രജനികാന്ത് നായകനായ ചിത്രമാണ് 2.0. യെന്തിരന്റെ രണ്ടാം ഭാഗമായി ഒരുക്കിയ ചിത്രം തീയേറ്ററില്‍ മികച്ച പ്രതികരണം നേടിയിരുന്നു. 700 കോടി രൂപയിലധികം കളക്ഷൻ നേടിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ചിത്രം ഗോള്‍ഡൻ റീല്‍ അവാര്‍ഡിനുള്ള നോമിനേഷൻ പട്ടികയില്‍ ഇടംപിടിച്ചെന്നാണ് പുതിയ റിപ്പോര്‍ട്ട്.

2.0 receives Golden Reel Award nominations in two categories
Author
Chennai, First Published Jan 19, 2019, 5:09 PM IST


ഷങ്കറിന്റെ സംവിധാനത്തില്‍, രജനികാന്ത് നായകനായ ചിത്രമാണ് 2.0. യെന്തിരന്റെ രണ്ടാം ഭാഗമായി ഒരുക്കിയ ചിത്രം തീയേറ്ററില്‍ മികച്ച പ്രതികരണം നേടിയിരുന്നു. 700 കോടി രൂപയിലധികം കളക്ഷൻ നേടിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ചിത്രം ഗോള്‍ഡൻ റീല്‍ അവാര്‍ഡിനുള്ള നോമിനേഷൻ പട്ടികയില്‍ ഇടംപിടിച്ചെന്നാണ് പുതിയ റിപ്പോര്‍ട്ട്.

മികച്ച വിദേശ ഭാഷ ഫീച്ചര്‍ ചിത്രം, വിദേശ ഭാഷ ഫീച്ചര്‍ ചിത്രത്തിലെ മികച്ച സൌണ്ട് എഡിറ്റിംഗ് എന്നീ വിഭാഗങ്ങളിലാണ് 2.0 ഇടംപിടിച്ചത്. റസൂല്‍ പൂക്കിട്ടിയാണ് ചിത്രത്തിന്റെ ശബ്‍ദ മിശ്രണം നിര്‍വ്വഹിച്ചത്.  അക്ഷയ് കുമാറാണ് ചിത്രത്തില്‍ വില്ലനായി അഭിനയിച്ചത്. എമി ജാക്സണ്‍ നായികയായും അഭിനയിച്ചു.

 

Follow Us:
Download App:
  • android
  • ios