വിജയ്‍ക്ക് പുതിയ സിനിമയില്‍ വന്‍ പ്രതിഫലം. മേഴ്സല്‍ എന്ന സിനിമയില്‍ അഭിനയിക്കുന്നതിന് 35 കോടി രൂപയാണ് വിജയ‍്ക്ക് പ്രതിഫലം എന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചിത്രത്തിന്റെ മൊത്തം ബജറ്റ് 130 കോടി രൂപയാണെന്നുമാണ് റിപ്പോര്‍ട്ട്.
ശ്രീ തെന്‍ട്രല്‍ ഫിലിംസ് നിര്‍മ്മിക്കുന്ന നൂറാമത് ചിത്രമാണ് ഇത്. കാജല്‍, സാമന്ത, നിത്യ എന്നിവരാണ് നായികമാര്‍. എ ആര്‍ റഹ്‍മാനാണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്.
