കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് പ്രഥമദൃഷ്‌ട്യാ കുറ്റക്കാരനാണെന്ന് ഹൈക്കോടതി സിംഗിള്‍ബെഞ്ച്. ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ പുറപ്പെടുവിച്ച വിധിയിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്. എട്ടു പേജുള്ള ഉത്തരവാണ് ദിലീപിന് ജാമ്യം നിഷേധിച്ചുകൊണ്ട് ഹൈക്കോടതി പുറപ്പെടുവിച്ചത്. വിശദമായ വാദത്തിനൊടുവിലാണ് ദിലീപിന്റെ നിര്‍ണായക വിധി. പ്രോസിക്യൂഷന്‍ വാദം ഏറെക്കുറെ ശരിവെച്ചുകൊണ്ടാണ് ജാമ്യം നിഷേധിച്ചത്.