പ്രിയ വാര്യരുടെ കണ്ണിറുക്കും കൊണ്ട് തരംഗം സൃഷ്ടിച്ച ഗാനമാണ് ഒമറിന്‍റെ അഡാറ് ലവിലെ മാണിക്യ മലരായ പൂവ്. അതോടൊപ്പം ഒറ്റരാത്രികൊണ്ട് ട്രെന്‍ഡിങ്ങായി മാറിയ പെണ്‍കുട്ടിയാണ് പ്രിയ വാര്യര്‍. പ്രിയക്ക് ഇപ്പോള്‍ പോളണ്ടിലും ഫാന്‍സുകളുണ്ട്. മാണിക്യമലര്‍ പാടിയ പോളണ്ടില്‍ നിന്നുളള എട്ടു വയസുകാരന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.
നന്ദി പറഞ്ഞ് സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍ ഫേയ്‌സ്ബുക്ക് പേജിലൂടെ വീഡിയോ ഷെയര്‍ ചെയ്തു. പാക്ക് ഗായിക നാസിയ അമിന്‍ മുഹമ്മദും മുന്‍പ് മാണിക്യ മലരിന്റെ പാകിസ്താനി വേര്‍ഷന്‍ സോഷ്യല്‍മീഡിയയില്‍ ഹിറ്റാക്കിയിരുന്നു.
വീഡിയോ കാണാം

