സണ്ണി വെയ്നാണ് ഗൗരിയുടെ നായകന്‍. ചിത്രത്തിന്‍റെ പോസ്റ്ററിനൊപ്പം ഗൗരിയുടെ ചിത്രം കൂടി ഉള്‍പ്പെടുത്തി സണ്ണി തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്. 

'96' എന്ന ഒറ്റ ചിത്രത്തിലൂടെ തെന്നിന്ത്യയില്‍ മുഴുവന്‍ ആരാധകരെ സ്വന്തമാക്കിയ നടി ഗൗരി ജി കിഷന്‍ മലയാളത്തിലേക്ക്. തൃഷയുടെ ചെറുപ്പകാലം അഭിനയിച്ച് ആരാധകര്‍ക്കിടയിലേക്ക് കുഞ്ഞു ജാനുവായാണ് ഗൗരി എത്തിയത്. 'അനുഗ്രഹീതന്‍ ആന്‍റണി' എന്ന ചിത്രത്തിലൂടെയാണ് ഗൗരി മലയാളത്തില്‍ അഭിനയിക്കുന്നത്. 

സണ്ണി വെയ്നാണ് ഗൗരിയുടെ നായകന്‍. ചിത്രത്തിന്‍റെ പോസ്റ്ററിനൊപ്പം ഗൗരിയുടെ ചിത്രം കൂടി ഉള്‍പ്പെടുത്തി സണ്ണി തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്. എസ് തുഷാര്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രിന്‍സ് ജോയ് ആണ്. നവീന‍ ടി മണിലാലാണ് കഥ. 2019 ല്‍ വേനലവധിയ്ക്ക് ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് സൂചന. 

View post on Instagram

തൃഷയുടെ ചെറുപ്പകാലം അവിസ്മരണീയമാക്കിയ ഗൗരിയ്ക്ക് വലിയ ആരാധക പിന്തുണയാണ് ലഭിച്ചത്. മലയാളിയായ ഗൗരിയുടെ അടുത്ത ചിത്രത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍.