മമ്മൂട്ടി ആരാധകന്‍റെ കഥ പറയുന്ന ചിത്രം ജൂലൈയില്‍ തീയേറ്ററുകളില്‍
മോഹന്ലാല് ആരാധകരുടെ കഥ പറഞ്ഞ രണ്ട് ചിത്രങ്ങളാണ് അടുത്തിടെ പുറത്തുവന്നത്. സാജിദ് യഹിയയുടെ മോഹന്ലാല്, സുനില് ശക്തിധരന് പുവേലിയുടെ സുവര്ണ്ണപുരുഷന് എന്നിവ. മഞ്ജു വാര്യര്, ഇന്ദ്രജിത്ത് എന്നിവരായിരുന്നു മോഹന്ലാലിലെ പ്രധാന കഥാപാത്രങ്ങളെങ്കില് ലെന, ഇന്നസെന്റ്, ശ്രീജിത്ത് രവി എന്നിവരൊക്കെയാണ് സുവര്ണ്ണപുരുഷനില് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എന്നാല് ഇതിന് പിന്നാലെ ഇപ്പോഴിതാ മമ്മൂട്ടി ആരാധനയുടെ കഥ പറയുന്ന ഒരു സിനിമയും അണിയറയില് ഒരുങ്ങുന്നു.
ഒരു മമ്മൂട്ടി ആരാധകന്റെ കഥ പറയുന്ന ചിത്രത്തിന് ഇക്കയുടെ ശകടം എന്നാണ് പേരിട്ടിരിക്കുന്നത്. പ്രിന്സ് അവറാച്ചന് തിരക്കഥ, സംവിധാനം നിര്വ്വഹിക്കുന്ന ചിത്രത്തിന്റെ നിര്മ്മാണം പോപ് സിനിമാസ് ആണ്. വിദ്യ ശങ്കര് ഛായാഗ്രഹണം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര് സംവിധായകന് വിപിന് ആറ്റ്ലി പുറത്തുവിട്ടു. ചിത്രം ജൂലൈയില് തീയേറ്ററുകളിലെത്തുമെന്നാണ് വിവരം.
