തെന്നിന്ത്യയിലെ ഏറ്റവും വലിയ സിനിമാ ആരാധകരുള്ള തമിഴ്നാട്ടില്‍ ഇനി സിനിമ കാണാന്‍ ചെലവ് കൂടും. തമിഴ്നാട് സര്‍ക്കാര്‍ സിനിമാ ടിക്കറ്റിന്റെ നിരക്ക് വര്‍ദ്ധിപ്പിച്ചു. 25 ശതമാനമാണ് നിരക്ക് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഒക്ടോബര്‍ ഒമ്പത് മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും.

ചെന്നെയിലെ മള്‍ട്ടി പ്ലക്സ് തീയേറ്ററുകളിലെ ടിക്കറ്റിന്റെ അടിസ്ഥാന നിരക്ക് 150 രൂപയാണ്. ഇതിന്റെ കൂടെ ജിഎസ്ടിയും (28 ശതമാനം, അതായത് 42 രൂപ) കൂടുമ്പോള്‍ ടിക്കറ്റ് നിരക്ക് 192 രൂപയും ഓണ്‍ലൈന്‍ ബുക്കിംഗ് ചാര്‍ജും (30 രൂപ) 10 ശതമാനം വിനോദനികുതിയും (15 രൂപ) ചേരുമ്പോള്‍ ടിക്കറ്റ് നിരക്ക് 237 രൂപയാകും.