ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സര്‍ക്കാര്‍. എ ആര്‍ മുരുഗദോസും വിജയ്‍യും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് സര്‍ക്കാര്‍. ചിത്രത്തിലെ വിവരങ്ങളെല്ലാം രഹസ്യമാക്കി വെച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിലെ താരങ്ങള്‍ക്ക് മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകൻ എ ആര്‍ മുരുഗദോസ്.

ചെറിയ റോളിലുള്ള താരങ്ങളും അണിയറപ്രവര്‍ത്തകരും അഭിമുഖം നല്‍കുന്നതിന് എതിരെയാണ് എ ആര്‍ മുരുഗദോസ് രംഗത്ത് എത്തിയിരിക്കുന്നത്. സിനിമയിലെ വിവരങ്ങള്‍ ചോരാതിരിക്കാനാണ് മുന്നറിയിപ്പ്. ഒരുപാട് ആള്‍ക്കാരുടെ കഠിന പ്രയത്നം കൊണ്ടാണ് സിനിമ എടുത്തിരിക്കുന്നത്. പക്ഷേ ജൂനിയര്‍ ആര്‍ടിസ്റ്റുകളുടെ നിരവധി അഭിമുഖങ്ങള്‍ കണ്ടു. ഇത് ശരിയായ രീതിയില്ല. അതുപോലെ തുടര്‍ന്നാല്‍ നിയമനടപടി സ്വീകരിക്കും- എ ആര്‍ മുരുഗദോസ് പറയുന്നു. ഒരു പൊളിറ്റിക്കല്‍ ത്രില്ലറായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വരലക്ഷ്‍മി ശരത്കുമാറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.