മുംബൈ: ആക്ഷന്‍ ഇതിഹാസം ബ്രൂസ് ലീയുടെ ജീവിതം പ്രമേയമാകുന്ന ലിറ്റിന്‍ ഡ്രാഗണിന് എ ആര്‍ റഹ്മാന്‍റെ സംഗീതം. എആര്‍ റഹ്മാന്‍ ലിറ്റിന്‍ ഡ്രാഗണില്‍ സഹകരിക്കുന്ന കാര്യം സംവിധാകന്‍ ശേഖര്‍ കപൂറാണ് മാധ്യമങ്ങളെ അറിയിച്ചത്. ഓസ്കാര്‍ നേടിയ സ്ലംഡോഗ് മില്ല്യനെയര്‍, 127 അവേഴ്സ്, പെലെ എന്നീ ഹോളിവുഡ് ചിത്രങ്ങള്‍ക്ക് റഹ്മാന്‍ സംഗീതം പകര്‍ന്നിരുന്നു. ഫുട്ബോള്‍ ഇതിഹാസം പെലെയുടെ ജീവിതം പ്രമേയമായ പെലെയാണ് ഏ ആര്‍ റഹ്മാന്‍ സംഗീതം നല്‍കിയ അവസാന ഹോളിവുഡ് ചിത്രം.

1950ലെ ഹോങ്കോങിന്‍റെ രാഷ്ട്രീയ- സാമുഹിക പശ്ചാത്തലത്തില്‍ ബ്രൂസ് ലീയുടെ കൗമാര കാലമാണ് സിനിമയാകുന്നത്. ബ്രൂസ് ലീയുടെ മകള്‍ ഷാന്നന്‍ ലീ നേതൃത്വം നല്കുന്ന ബ്രൂസ് ലീ എന്‍റര്‍ടെയ്മന്‍റിന്‍റെ ബാനറിലാണ് സിനിമ നിര്‍മ്മിക്കുന്നത്. ചിത്രത്തിന് എ ആര്‍ റഹ്മാന്‍ സംഗീതം നല്‍കുന്നതിന്‍റെ ആകാംഷ ശേഖര്‍ കപൂര്‍ മാധ്യമങ്ങളുമായി പങ്കിട്ടു.