25 വര്‍ഷത്തിന് ശേഷം എ. ആര്‍. റഹ്മാന്‍ മലയാളത്തിലേക്ക് എത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍. ബെന്യാമിന്റെ ആട് ജീവിതത്തിനാണ് റഹ്മാന്‍ സംഗീതം ഒരുക്കുന്നത്. ചിത്രത്തിന്റെ സംവിധായകന്‍ ബ്ലെസിയാണ് ഇക്കാര്യം പറഞ്ഞത്. 

എ. ആര്‍. റഹ്മാന്‍ സംഗീതമൊരുക്കുന്ന രണ്ടാമത്തെ മലയാള ചിത്രാണ് ആട് ജീവിതം. 1992ല്‍ സംഗീത് ശിവന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ നായകനായ യോദ്ധയ്ക്കാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. പൃഥ്വിരാജ് നായകനാകുന്ന ആട് ജീവിതം ബ്ലെസിയാണ് സംവിധാനം ചെയ്യുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍. ചിത്രത്തിന്റെ തയാറെടുപ്പിലാണ് പൃഥ്വിരാജും അണിയറ പ്രവര്‍ത്തകരും എന്നാണ് റിപ്പോര്‍ട്ട്.