കമല്‍ ഹാസന്‍ അവതാരകനായി എത്തുന്ന തമിഴ് ബിഗ് ബോസിന്റെ സെറ്റിലാണ് അപകടമുണ്ടായത്. അരിയാലൂര്‍ സ്വദേശിയായ മെക്കാനിക്ക് ഗുണശേഖരന്‍ എന്നയാളാണ് മരിച്ചത്. 

ചെന്നൈ: തമിഴ് ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയുടെ സെറ്റിലുണ്ടായ അപകടത്തില്‍ മെക്കാനിക്ക് മരിച്ചു. കമല്‍ ഹാസന്‍ അവതാരകനായി എത്തുന്ന തമിഴ് ബിഗ് ബോസിന്റെ സെറ്റിലാണ് അപകടമുണ്ടായത്. അരിയാലൂര്‍ സ്വദേശിയായ മെക്കാനിക്ക് ഗുണശേഖരന്‍ എന്നയാളാണ് മരിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സെറ്റിലെ എ.സി നേരെയാക്കുന്നതിനിടെ രണ്ടാമത്തെ നിലയില്‍ നിന്ന് ഗുണശേഖരന്‍ താഴേയ്ക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ അദേഹത്തെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗുണശേഖരന്‍ ചെന്നൈയിലെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. ഇവിപി ഫിലിംസിറ്റിയിലാണ് ബിഗ് ബോസിന്റെ സെറ്റ്.