പ്രണവ് മോഹന്‍ലല്‍ നായകനാകുന്ന ചിത്രം ആദിക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ജീത്തു ജോസഫ് ചിത്രത്തില്‍ പ്രണവ് നായകനാകുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ ആരാധകര്‍ ആവേശത്തിലാണ്. ചിത്രത്തിന്റെ ടീസറിനും ട്രെയിലറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്.

ആദിയിലെ ഗാനം റിലീസ് ചെയ്തു. 'സൂര്യനെ' എന്ന മനോഹരമായ ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. പ്രണവ് മോഹന്‍ലാല്‍ ഗിത്താര്‍ വായിക്കുന്നതാണ് ഗാനത്തിന്റെ തുടക്കം. സന്തോഷ് വര്‍മയുടെ വരികള്‍ക്ക് ഈണം നല്‍കിയത് അനില്‍ ജോണ്‍സണ്‍ ആണ്. മനോഹരമായ ഈ ഗാനം ആലപിച്ചിരിക്കുന്നത് നജീം അര്‍ഷാദ് ആണ്.

ആശിര്‍വാദ് സിനിമാസ് ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. പാര്‍ക്കൗര്‍ അഭ്യാസ മുറയാണ് ചിത്രത്തിലെ പ്രധാന ആകര്‍ഷണം.