പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റം കുറിച്ച ആദിയുടെ ആദ്യ ദിന കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്. ഇപ്പോള്‍ പുറത്ത് വരുന്ന കണക്കുകള്‍ പ്രകാരം 4.70 കോടി രൂപ കേരളത്തില്‍ നിന്ന് നേടി. കേരളത്തില്‍ 200 തിയേറ്ററുകളിലായാണ് ആദി റിലീസ് ചെയ്തത്. 

 മോഹന്‍ലാലിന്‍റെ പുലിമുരുകന്‍, മമ്മൂട്ടിയുടെ ദി ഗ്രേറ്റ് ഫാദര്‍ എന്നി ചിത്രങ്ങളുടെ ആദ്യ ദിന കളക്ഷന്‍ റെക്കോര്‍ഡുകളെ പിന്തള്ളിയാണ് ആദി റെക്കോര്‍ഡ് സൃഷ്ടിച്ചത്. നിലവില്‍ മോഹന്‍ലാലിന്‍റെ വില്ലനാണ് ഏറ്റവും കൂടുതല്‍ ആദ്യദിന കളക്ഷന്‍ നേടുന്ന ചിത്രം. 4.91 കോടിയാണ് ആദ്യദിനം വില്ലന്‍ നേടിയത്. ദ് ഗ്രേറ്റ് ഫാദര്ർ 4.31 ഉം പുലിമുരുകന്‍ 4.6 ഉം കോടി രൂപയാണ് ആദ്യദിനം നേടിയത്. 

 ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദി മികച്ച പ്രതികരണത്തോടെ തിയറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ്. പ്രണവിന്‍റെ അഭിനയത്തിന് സിനിമാ ലോകത്തും നിന്നും മറ്റും വലിയ അഭിനന്ദന പ്രവാഹമാണ് വരുന്നത്.