കൊച്ചി: ആട് 2 വില്‍ നിന്ന ഒഴിവാക്കിയ രണ്ടാമത്തെ രംഗവും ഫ്രൈഡേ ഫിലിംസ് പുറത്തു വിട്ടു. ഷാജി പാപ്പന്‍ ഉള്‍പ്പെട്ട രംഗമായിരുന്നു ആദ്യം ഇറക്കിയ സീനില്‍ ഉണ്ടായിരുന്നതെങ്കില്‍ രണ്ടാമത്തേതില്‍ കഞ്ചാവ് സോമനും ബാറ്ററി സൈമണുമാണ് ഉള്ളത്.

സുധി കൊപ്പ അവതരിപ്പിച്ച കഞ്ചാവ് സോമനും ബിജുക്കുട്ടന്റെ ബാറ്ററി സൈമണും ജീപ്പില്‍ പോകുമ്പോള്‍ ഉള്ള രസകരമായ സംഭാഷണമാണ് വീഡിയോയുടെ ഉള്ളടക്കം. 21 സെക്കന്റുകള്‍ മാത്രമാണ് വീഡിയോയുടെ ദൈര്‍ഘ്യം. വീഡിയോ പുറത്തുവിട്ട് അരമണിക്കൂര്‍ തികയും മുന്‍പ് തന്നെ ആയിരക്കണക്കിന് പേരാണ് വീഡിയോ കണ്ടത്.

തിയേറ്ററുകളില്‍ പരാജയമാകുകയും പിന്നീട് മിനി സ്‌ക്രീനില്‍ വന്‍ ഹിറ്റാകുകയും ചെയ്ത ‘ആട് ഒരു ഭീകരജീവിയാണ്’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായാണ് ‘ആട് 2’ എത്തിയത്. ചിത്രത്തിന് നല്ല സ്വീകാര്യതയാണ് ലഭിച്ചത്.