തിയേറ്ററുകളില്‍ പൊട്ടിച്ചിരി ഉണര്‍ത്തിയും ആവേശമായും പ്രേക്ഷക മനസ്സില്‍ ഇടം നേടിയ ഷാജി പാപ്പനും കൂട്ടരും തിരിച്ചു വരുന്നു. മിഥുന്‍ മാനുവല്‍ തോമസിന്‍റെ ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് സംവിധായകന്‍ പ്രഖ്യാപിച്ച് നാളുകളായി.
ഇപ്പോഴിതാ പ്രതീക്ഷകള്‍ വാനോളമുയര്‍ത്തി ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററുമെത്തി. ആട് 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ജയസൂര്യയടക്കമുള്ള ഒന്നാം ഭാഗത്തിലെ താരങ്ങളെല്ലാം തന്നെ പോസ്റ്ററിലുണ്ട്. മിഥുന്‍ മാനുവല്‍ തോമസ് തന്നെയാണ് പോസ്റ്റര്‍ തന്‍റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തവിട്ടത്. ക്രിസ്തുമസ് റിലീസായി ഡിസംബര്‍ 22 ന് ചിത്രം തിയേറ്ററുകളിലെത്തും .
