കോട്ടയം: മാധ്യമപ്രവർത്തകനായ അനീഷ് ആലക്കോട് സംവിധാനം ചെയ്ത "ആമാശയം കത്തുന്നു' ഷോർട്ട് ഫിലിം നവമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നു. മാധ്യമപ്രവർത്തകനായ എ.വി.സുനിൽ രചന നിവഹിച്ചിരിക്കുന്ന ഷോർട്ട് ഫിലിം നിർമിച്ചിരിക്കുന്നത് ജെനിസിസ് ക്രിയേഷൻസിന്‍റെ ബാനറിൽ ബിജു കൊട്ടാരക്കരയാണ്. സംഗീതം സോജൻ, എഡിറ്റിംഗ് സിബൽ പ്രേം.

12 മിനിറ്റ് ദൈർഘ്യമുള്ള ഷോർട്ട് ഫിലിം ബീഫ് നിരോധനവുമായി ബന്ധപ്പെട്ട വിഷയമാണ് കൈകാര്യം ചെയ്യുന്നത്. അവതരണത്തിലെ പുതുമയാണ് ഹ്രസ്വചിത്രത്തെ ശ്രദ്ധേയമാക്കുന്നത്.

സുധി പാനൂർ, സിന്ധു കാർത്തികപുരം, അമൃത സന്തോഷ്, ബേബി ചെറുകാന, പ്രദീപ് ഗോപി, വിനോദ് നറോത്ത്, ഉജ്വൽ പി.പി., ഹരിലാൽ, സഞ്ജു സൻജീവ്, എലീസ ബാബു, അനീഷ് എൻ.എസ് തുടങ്ങിയവരാണ് കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിരിക്കുന്നത്.