മഹാഭാരതം വെള്ളിത്തിരയിലെത്തിക്കണമോ എന്നതിനെക്കുറിച്ച് അമീര്‍ ഖാന്‍ പുനരാലോചനയില്‍
മുംബൈ: നിരൂപക പ്രശംസയും പ്രേക്ഷക പ്രശംസയും ഒരുപോലെ ഏറ്റുവാങ്ങിയിട്ടുള്ള അഭിനേതാവാണ് അമീര് ഖാന്. തന്റെ സ്വപ്ന പദ്ധതിയാണ് ചിത്രീകരണം നടക്കാനിരിക്കുന്ന മഹാഭാരതമെന്ന് അമീര് നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാല് മഹാഭാരതം വെള്ളിത്തിരയിലെത്തിക്കണമോ എന്നതിനെക്കുറിച്ച് പുനരാലോചനയിലാണ് അമീര് എന്ന് അടുത്ത വൃത്തങ്ങള് സൂചിപ്പിക്കുന്നു.
ആശയാവിഷ്ക്കാരങ്ങള്ക്ക് നേരെ രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളാണ് കാരണമെന്നാണ് സൂചന. ചരിത്രവും മിത്തുകളും സിനിമയായി വരുമ്പോള് വളരെയധികം പ്രതിസന്ധികള് നേരിടേണ്ടി വരുന്നുണ്ട്. പദ്മാവതിന് സംഭവിച്ച കാര്യങ്ങള് നോക്കിയാല് മനസിലാവും. അതുകൊണ്ട് തന്നെ ചിത്രത്തെക്കുറിച്ചുള്ള എല്ലാവശങ്ങളും അമീര് പരിഗണിക്കുകയാണ്.
ചിത്രം പ്രാബല്ല്യത്തില് വന്നാല് ചില ഭാഗങ്ങളില് നിന്ന് പ്രതിഷേധങ്ങള് ഉണ്ടാവാന് സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ മഹാഭാരതം ഇപ്പോള് ഉപേക്ഷിക്കാന് സാധ്യതയുണ്ടെന്ന് ചില അടുത്തവൃത്തങ്ങള് പറയുന്നതായി ഡെക്കാന് ക്രോണിക്കള് റിപ്പോര്ട്ട് ചെയ്യുന്നു.
