ആമീറിന്‍റെ രൂപമാറ്റത്തിന്‍റെ വീഡിയോ അമ്പരപ്പിക്കുന്നതാണ്. മഹാവീര്‍ സിംഗിന്‍റെ വാര്‍ദ്ധക്യകാലം അഭിനയിക്കുന്നതിനായി 97 കിലോയോളമാണ് ആമിര്‍ കൂട്ടിയത്. പിന്നീട് ചെറുപ്പകാലം അവതരിപ്പിക്കാനായി അസാമാന്യമായ വേഗതയില്‍ താരം പഴയരൂപത്തിലേക്കും എത്തി. 

30 കിലോയോളം കുറച്ചാണ് ആമിര്‍ പഴയ രൂപത്തിലെത്തിയത്. ആമിറിന്റെ രൂപമാറ്റവും അതിനായുള്ള താരത്തിന്റെ കഠിനാധ്വാനവും വീഡിയോയില്‍ കാണാം. ഇന്ത്യന്‍ ഗുസ്തിതാരങ്ങളായ ഗീതയുടേയും ബബിതയുടേയും പിതാവായ മഹാവീര്‍ സിംഗ് ഫോഘട്ടായി എത്തുന്ന ആമിര്‍ ശരീരഭാരം കൂട്ടാനായി ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുന്നതും. 

പിന്നീട് ഭാരം കുറയ്ക്കാനായി ജിമ്മില്‍ അധ്വാനിക്കുന്നതുമെല്ലാം വീഡിയോയില്‍ ഉണ്ട്. പ്രശസ്ത സംവിധായകന്‍ മഹേഷ്  ഭട്ടിന്‍ഫെ മകനായ രാഹുല്‍ ഭട്ടാണ് ആമിറിന്‍റെ ഫിറ്റ്‌നെസ് ട്രെയിനര്‍മാരിലൊരാള്‍. താരത്തിന്‍റെ അര്‍പ്പണബോധത്തെ അഭിനന്ദിക്കുന്ന സംവിധായകന്‍ നിതേഷ് തിവാരിയേയും വീഡിയോയില്‍ കാണാം.