ചിത്രങ്ങള്‍ പ്രചരിക്കുന്നതിന് പിന്നില്‍ 

ബോളിവുഡ് താരം ആമിര്‍ഖാന്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ സോഷ്യല്‍മീ ഡിയയില്‍ ചര്‍ച്ചയാവുന്നു. ആമിര്‍ഖാന്റേയും അമിതാഭ് ബച്ചന്റെയും പേരിലാണ് ചിത്രങ്ങള്‍ പ്രചരിക്കുന്നത്. ആരാധകര്‍ക്ക് തിരിച്ചറിയാന്‍ കഴിയാത്ത രീതിയിലാണ് ഇരുവരുടെയും രൂപമാറ്റം വരുത്തിയിരിക്കുന്നത്. അതേസമയം ഈ രണ്ട് ചിത്രങ്ങളും ഇവരുടേത് അല്ല എന്നതാണ് വാസ്തവം.

 മോഡലായ ദല്‍ജിത്ത് സീന്‍ സിംഗിന്റെ ചിത്രമാണ് ആമിര്‍ഖാന്റെ പേരില്‍ പ്രചരിക്കുന്നത്. 68 കാരനായ അഫ്ഖാന്‍ അഭയാര്‍ത്ഥി ഷാബൂസിന്റെ ചിത്രമാണ് അമിതാഭ് ബച്ചന്റെ പേരില്‍ പ്രചരിക്കുുന്നത്.

ഫോട്ടോഗ്രാഫറായ സ്റ്റീവ് മക്കൂരിയാണ് ഈ ചിത്രം പകര്‍ത്തിയത്. 
സിനിമാ ചിത്രീകരണത്തിനിടെ ഇരുവരുടെയും ചിത്രങ്ങള്‍ ചോര്‍ന്നെങ്കിലും ഔദ്യോഗികമായി ലുക്കൊന്നും പുറത്ത് വിട്ടിട്ടില്ല. ചിത്രങ്ങള്‍ ചോര്‍ന്നതിന് പിന്നാലെ ശക്തമായ സുരക്ഷയാണ് ലൊക്കേഷനില്‍ താരങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചിത്രങ്ങള്‍ പകര്‍ത്തുന്നതും നിരോധിച്ചിട്ടുണ്ട്. 

 യാഷ് രാജ് ഫിലിംസ് നിര്‍മിക്കുന്ന ചിത്രത്തില്‍ ആമിര്‍ഖാനും അമിതാഭ് ബച്ചനും അഭിനയിക്കുന്നുണ്ട് കത്രീന കൈഫ്, ഫാത്തിമ സനാ ഷൈഖ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.