ഒടുവില്‍ ആമിര്‍ ഖാനുമെത്തി ഇന്‍സ്റ്റഗ്രാമില്‍; പോസ്റ്റ് ഇടും മുന്‍പ്  ഫോളോവേഴ്‌സ് രണ്ട്‌ലക്ഷം

First Published 14, Mar 2018, 3:41 PM IST
aamirkhan Instagram
Highlights

തന്‍റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു പോസ്റ്റാണ് ആമിറിന്‍റേത്

ബോളിവുഡിലെ മുന്‍നിര നടന്മാരില്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഇല്ലാത്ത ഏക സൂപ്പര്‍താരം ആമിര്‍ ഖാനാണ്. ഇപ്പോഴിതാ  ആരാധകരുടെ കാത്തിരിപ്പിന് വിരാമമായിക്കൊണ്ട് ആമ്മിര്‍കാന്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുറന്നിരിക്കുകയാണ്. താരത്തിന്റെ 53 ാം പിറന്നാളിന്റെ ഭാഗാമായാണ് അ്ക്കൗണ്ട് എടുത്തിരിക്കുന്നത്. എന്നാല്‍ അക്കൗണ്ട് എടുത്ത് മണിക്കൂറുകള്‍ക്കുള്ളില്‍ 2.5 ലക്ഷത്തോളം ഫോളോവേഴ്‌സാണ്  ആമിര്‍ഖാനുണ്ടായത്.

ഒരു പോസ്റ്റുപോലും ചെയ്യാതെയാണ് ആമിര്‍ഖാന് ഇത്രയും ഫോളോവേഴ്‌സുണ്ടായത്.തന്റെ ജീവിതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു പോസ്റ്റ് ഇടാനാണ് താരം കാത്തിരിക്കുന്നതെന്ന് പ്രചാരണം ഉണ്ടായി. ഇതിന് പിന്നാലെ  തന്റെ അമ്മ സീനത്ത് ഹുസൈനിന്റെ ചിത്രവും പോസ്റ്റ് ചെയ്തു.

ഒന്‍പത് ഭാഗങ്ങളാക്കിയ ഒരു ചിത്രമാണ് ആമിര്‍ഖാന്‍ പോസ്റ്റ് ചെയ്തത്.  തന്നെ താനാക്കിയ ആളെന്ന അടിക്കുറിപ്പോടുകൂടിയാണ് ആമിര്‍ഖാന്റെ പോസ്റ്റ്. 


 

loader