ശ്രീദേവിയോട് പ്രണയമായിരുന്നു... ആമിര്‍ ഖാന്‍

First Published 14, Mar 2018, 2:25 PM IST
aamirkhan talks about actress sridevi
Highlights

ഞാനൊരു തുടക്കകാരനായിരുന്നു അവരാകട്ടെ ബോളിവുഡിലെ സ്വപ്ന സുന്ദരിയും

ഇന്ത്യന്‍ സ്വപ്‌ന സുന്ദരി  ശ്രീദേവിയുടെ വിയോഗത്തിന്റെ നടുക്കം സിനിമാ ലോകത്തിന് ഇതുവരെ വിട്ട് മാറിയിട്ടില്ല. ഇപ്പോഴിതാ ബോളിവുഡിന്‍റെ സ്വന്തം ആമിര്‍ഖാന്‍ ശ്രീദേവിയുമായി നടത്തിയ ഫോട്ടോഷൂട്ടിനെ കുറിച്ച് ഓര്‍ത്തെടുക്കുന്നു.  

 "ഞാന്‍ അന്നൊരു തുടക്കകാരന്‍ ആയിരുന്നു. അവരാകട്ടെ ബോളിവുഡിലെ സ്വപ്‌ന സുന്ദരിയും. ഞാന്‍ ആകെ ടെന്‍ഷനിലായിരുന്നു. കാരണം ഞാന്‍ ശ്രീദേവിയുടെ മുന്നില്‍ എത്തിയാല്‍ രണ്ട് സെക്കന്റ് പോലും അവര്‍ക്ക് വേണ്ടി വരില്ല എനിക്ക് അവരോടുള്ള പ്രണയം തിരിച്ചറിയാന്‍. അത്രയ്ക്ക് ഉണ്ട് ആരാധനയും സ്‌നേഹവും. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ആമിര്‍ ഖാന്‍ വെളിപ്പെടുത്തിയത്" 

 ശ്രീദേവി ആമിര്‍ ഖാനോടൊപ്പം അഭിനയിച്ചിട്ടില്ല.  എന്നാല്‍ ആമിറുമായി സിനിമ ചെയ്യാന്‍  ശ്രീദേവി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.  എന്നാല്‍ ആമിര്‍ തന്റെ ഇഷ്ടം ഒരിക്കലും മറച്ച് വച്ചിരുന്നില്ല.  കോഫി വിത്ത് കരണ്‍ എന്ന പരിപാടിയില്‍  ശ്രീദേവിയുടെ പേര് ആമിര്‍ പറഞ്ഞിരുന്നു. 


"ശ്രീദേവിയുടെ മരണത്തില്‍ ഞാന്‍ തീവ്രവമായി ദു:ഖിക്കുന്നു. അവരുടെ വലിയ ഫാന്‍ ആണ്. സൗന്ദര്യം, അന്തസ്സ്, മികച്ച പെരുമാറ്റം എന്നിവ മതിപ്പുളവാക്കുന്നവയാണ്. ്അവരുടെ കുടുംബത്തിന് എന്റെ അനുശോചനങ്ങള്‍. കോടികണക്കിന് വരുന്ന ശ്രീദേവിയുടെ ആരാധകരുടെ ദു: ഖത്തില്‍ ഞാനും പങ്കു ചേരുന്നു. എന്നും ബഹുമാനത്തോടെ ഓര്‍ക്കട്ടെയെന്നും" ആമിര്‍ ട്വിറ്ററില്‍ കുറിച്ചു. 

 ശ്രീദേവിയുടെ മരണ സമയത്ത് ആമിര്‍ ലോസ് ആഞ്ചലോസില്‍ ആയിരുന്നു. തിരിച്ചെത്തിയ ഉടനെ ബോണി കപൂറിന്റെ വസതിയില്‍ സന്ദര്‍ശിച്ചിരുന്നു.  ഇന്ന് 53 ാം പിറന്നാളാണ് ആമിര്‍ന്റേത്. 

loader