കൊച്ചി: ഫേസ്ബുക്കിലെ സന്ദേശങ്ങള്‍ക്കു താരം മറുപടി നല്‍കാത്തതിന് യുവാവ് നടിയെ അസഭ്യവര്‍ഷം നടത്തി. മോഡലും സീരിയല്‍ നടിയുമായ ആമിക്കു നേരെയാണ് യുവാവ് ഫേസ്ബുക്ക് വഴി അസഭ്യവര്‍ഷം നടത്തിയത്. തുടര്‍ന്ന് ആമി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.യുവാവ് അയച്ച അശ്ലീല ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് വാളില്‍ പോസ്റ്റ് ചെയ്തു നടി ശക്തമായി പ്രതികരിച്ചു.

എറണാകുളം സ്വദേശിയായ ആഷിക് അല്‍ബിന്‍ നൗഷാദാണു മറുപടി കിട്ടാത്തതില്‍ പ്രതിഷേധിച്ച് നടിയോടു മോശമായി പ്രതികരിച്ചത്. ഇതുവരെ ഇങ്ങനെ ഒരാളെ കണ്ടിട്ടില്ല എന്നു നടി പറയുന്നു. തനിക്കു മാത്രമല്ല പല പെണ്‍കുട്ടികള്‍ക്കും ഇത്തരം അനുഭവം ഉണ്ടാകുന്നുണ്ടെന്നും ആമി പറഞ്ഞു. മറുപടി കിട്ടിയിലെങ്കില്‍ താല്‍പര്യം ഇല്ലെന്നു കണ്ടു പിന്മാറണം എന്നും ആമി കൂട്ടിച്ചേര്‍ത്തു.