വിനീത് ശ്രീനിവാസന്‍ നായകനാകുന്ന ചിത്രമാണ് ആന അലറലോടലറല്‍. ശരത് ബാലന്റെ തിരക്കഥയില്‍ നവാഗതനായ ദിലീപ് മേനോന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനു സിത്താരയാണ് നായിക. സുരാജ് വെഞ്ഞാറമൂട്, ഇന്നസെന്റ്, തെസ്‌നി ഖാന്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മുഴുനീളെ ഹാസ്യ ചിത്രമാണെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.
ദീപു എസ് ഉണ്ണിയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. പോയട്രി ഫിലിം ഹൗസിന്റെ ബാനറില്‍ സിബി തോട്ടുപുറം, നേവീസ് സേവ്യര്‍ എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
