ആനക്കള്ളനായി ബിജു മേനോന്‍ സംവിധാനം സുരേഷ് ദിവാകര്‍

കൊച്ചി:മര്യാദ രാമന് ശേഷം ബിജുമേനോനെ പ്രധാന കഥാപാത്രമാക്കി സുരേഷ് ദിവാകരന്‍ സംവിധാനം ചെയ്യുന്ന 'ആനക്കള്ളന്‍' ന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റ് പുറത്ത്. പൊലീസ് തൊപ്പിയും ലാത്തിയും ഇട്ട് വളരെ ഗൌരവത്തില്‍ നില്‍ക്കുന്ന ബിജു മോനോനാണ് പോസ്റ്ററിലെ താരം. സാഹചര്യങ്ങള്‍ കൊണ്ട് കള്ളനാകേണ്ടി വന്ന ഒരാളാണ് ഈ കള്ളനെന്നാണ് സംവിധായകന്‍ പറയുന്നത്.

സംവിധായകന്‍ വൈശാഖാണ് ആനക്കള്ളന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റ് പുറത്തുവിട്ടത്. ആനക്കള്ളന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടതില്‍ വളരെ അഭിമാനിക്കുന്നതായും ചിത്രം അതിന്‍റെ സ്വഭാവികമായ നര്‍മ്മം കൊണ്ട് തിയേറ്ററുകള്‍ കീഴടക്കുമെന്നും വൈശാഖ് കുറിച്ചു. സംവിധായകന്‍ സുരേഷ് ദിവാകറിന്‍റെ കരിയറിലെ നാഴികകല്ലായിരിക്കും ആനക്കള്ളന്‍. ഉദയകൃഷ്ണ, ബിജുമേനോന്‍, സപ്ത തരംഗ സിനിമയ്ക്കും എല്ലാ ആശംസകളും നേരുന്നതായും വൈശാഖ് കുറിച്ചു.