ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിനെതിരെയുള്ള പ്രതിഷേധങ്ങള്‍ക്ക് എതിരെ സംവിധായകന്‍ ആഷിഖ് അബു.  കമൽ എന്ന വ്യക്തിയാണ്, അദ്ദേഹത്തിന്റെ പേരിലുള്ള മതമാണ് പ്രതിഷേധക്കാര്‍ക്ക് പ്രശ്നമെന്ന് ആഷിഖ് അബു ഫേസ്ബുക്കില്‍ പറയുന്നു.

ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്


ദേശീയഗാനം സംബന്ധിച്ച സുപ്രീംകോടതിവിധി കർശനമായി ചലച്ചിത്രമേളയിൽ നടപ്പിലാക്കാൻ തീരുമാനമെടുത്തത് കമൽ സർ നേതൃത്വം കൊടുക്കുന്ന ചലച്ചിത്രഅക്കാദമിയാണ്. സ്വയം വിധി അനുസരിക്കുകയും മേളയിൽ പങ്കെടുക്കുന്നവരോട് അനുസരിക്കാൻ ആവശ്യപ്പെടുകയുമാണ് കമൽ സർ ചെയ്തത്. അപ്പൊ സംഘത്തിന്റെ പ്രശ്നം അതല്ല, കമൽ എന്ന വ്യക്തിയാണ്, അദ്ദേഹത്തിന്റെ പേരിലുള്ള മതമാണ്. അദ്ദേഹത്തിന്റെ വീടിനുമുന്നിൽ പോയിരുന്നു ഭയപ്പെടുത്തുകയാണ് സംഘത്തിന്റെ വഴി. കമൽ സാറിനെയും അദ്ദേഹത്തിന്റെ പൗരൻ എന്ന നിലയിലെ എല്ലാ അവകാശങ്ങളും സ്വാതന്ത്ര്യവും സംരക്ഷിക്കുകയും അദ്ദേഹത്തിന്റെ ഒപ്പം നിൽക്കുകയുമാണ് ഞങ്ങളുടെ വഴി.