കൊച്ചി: ഡാഡികൂള്‍ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച ആഷിഖ് അബുവിന് ബ്രേക്ക് നല്‍കിയ ചിത്രമായിരുന്നു സാള്‍ട്ട് ആന്‍റ് പെപ്പെര്‍. ബോക്സ് ഓഫീസില്‍ വന്‍ വിജയമായ ചിത്രത്തിന്‍റെ നിര്‍മ്മാതാവിനെ സൂക്ഷിക്കണം എന്ന മുന്നറിയിപ്പുമായി സംവിധായന്‍ ആഷിഖ് അബു. ചിത്രത്തിന്‍റെ നിര്‍മ്മാതാവായ ലുക്സാം സദാനന്ദനെക്കുറിച്ചാണ് ആഷിഖിന്‍റെ മുന്നറിയിപ്പ്.

സാൾട് ആൻഡ് പെപ്പെർ നിർമാതാവെന്ന പേരിൽ ഇയാൾ കുറെയധികം സിനിമാപ്രേമികളായ നിഷ്കളങ്കരെ ചതിച്ചതായി പലദിക്കിൽ നിന്നും വാർത്തകൾ കേട്ടതാണ്. ഇയാളെ സൂക്ഷിക്കുക എന്നാണ് ആഷിഖ് പറയുന്നത്. ഒപ്പം സദാനന്ദന്‍ വഞ്ചിച്ചതായി പറയുന്ന രതീഷ് കൃഷ്ണന്‍ എന്ന ബംഗ്ലൂര്‍ സ്വദേശിയുടെ പോസ്റ്റും ആഷിഖ് ഷെയര്‍ ചെയ്യുന്നു.

പോസ്റ്റ് ഇങ്ങനെ