കൊച്ചി : യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിനിമാ സംഘടനയായ 'അമ്മ'യുടെ പ്രതികരണങ്ങള്‍ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സിനിമാ സംഘടനകളെ രൂക്ഷമായി വിമര്‍ശിച്ച് സംവിധായകന്‍ ആഷിക് അബു രംഗത്ത്. തന്റെ ഫേസ്ബുക്ക് പോസറ്റിലൂടെയാണ് ആഷിക് അബു ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
സിനിമാസംഘടനകളുടെ നിലപാടുകളില്‍ പൊതുസമൂഹത്തിന് അതിശയം തോന്നുന്നുണ്ടോ? കാരണം മറ്റൊന്നുമല്ല, അഞ്ചുപൈസയുടെ ജനാധിപത്യം പേരിനുപോലും ഇതിലൊന്നിലുമില്ല. ഒറ്റ പുസ്തകം, അത് മതി.
