കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിനെതിരെ സോഷ്യല്‍ മീഡിയയിലൂടെയും പരസ്യമായും രൂക്ഷ വിമര്‍ശനം ഉന്നയിച്ചതാണ് സംവിധായകന്‍ ആഷിക് അബുവും ഭാര്യയും നടിയുമായ റിമ കല്ലിങ്കലും. ദിലീപിന്‍റെ ചിത്രം രാമലീലയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ചിത്രത്തെ പിന്തുണച്ചും എതിര്‍ത്തും വന്‍തോതിലുള്ള പ്രചചരണമാണ് നടക്കുന്നത്. ഇതിനിടെയാണ് നിലപാട് മയപ്പെടുത്തി ആഷിക് അബു രംഗത്തെത്തിയിരിക്കുന്നത്.
നവാഗത സംവിധായകന്‍റെ ചിത്രമായ രാമലീലയെ ബഹിഷ്‌കരിക്കേണ്ടതില്ല. അത് ഒരുപറ്റം അണിയറ പ്രവര്‍ത്തകരെ ബാധിക്കുന്നതാണെന്ന വാദത്തെ പിന്തുണയ്ക്കുന്നതാണ് ആഷിക് അബുവിന്‍റെ നിലപാട്. 'കുറ്റം ആരോപിക്കപ്പെട്ടയാളെ കൂവിത്തെറിവിളിക്കുന്ന, അയാളുടെ സിനിമകളെ ആക്രമിക്കുന്ന രീതി ഒട്ടും പരിഷ്‌കൃതമല്ല. ഈ അതിവൈകാരിക പ്രകടനങ്ങള്‍ വിപരീതഫലമുണ്ടാക്കും എന്നല്ലാതെ ഒരു തരത്തിലും സത്യം പുറത്തു വരുന്നതിന് ഹേതുവാകില്ല' എന്നാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ്.
അവള്‍ക്കൊപ്പം, അവള്‍ക്കൊപ്പം മാത്രം എന്ന ഹാഷ്ടാഗില്‍ പ്രതികരിക്കുകയും. സിനിമയിലെ സ്ത്രീ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമാ കളക്ടീവിന് പൂര്‍ണ പിന്തുണ നല്‍കുകയും ചെയ്ത വ്യക്തിയാണ് ആഷിക്. ദിലീപിനെ പിന്തുണയ്ക്കുന്നവരെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.
