അമ്മയായതിന് ശേഷം അഭിനയത്തില്‍ നിന്ന് പിന്നോട്ട് പോയെങ്കിലും ഐശ്വര്യ മികച്ച അമ്മയാണെന്ന് അഭിഷേക് ബച്ചന്‍. സൗന്ദര്യത്തില്‍ മാത്രമല്ല ഐശ്വര്യയെ പ്രശംസിക്കേണ്ടതെന്നും അഭിഷേക് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഐശ്വര്യയെക്കുറിച്ച് തെറ്റായ വാര്‍ത്തകള്‍ വരുന്നതില്‍ താന്‍ ഏറെ അസ്വസ്ഥനാണെന്നും അഭിഷേക് ബച്ചന്‍ പറഞ്ഞു. മകളുടെ ജനനശേഷം ശരീരഭാരം കുറയ്ക്കാന്‍ ഐശ്വര്യ ജിമ്മില്‍ പോയിയെന്ന വാര്‍ത്തകള്‍ തന്നെ ഏറെ അസ്വസ്ഥനാക്കിയെന്നും അഭിഷേക് പറഞ്ഞു. 

എന്നാല്‍ ജീവിതത്തില്‍ ഇതുവരെ ഐശ്വര്യ ജിമ്മില്‍ പോയിട്ടില്ലെന്നും അഭിഷേക് കൂട്ടിച്ചേര്‍ത്തു. ധൂം 2 വിന്റെ ചിത്രീകരണ സമയത്ത് താന്‍ ഏറെ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് ഐശ്വര്യ ജിമ്മില്‍ വന്നതെന്നും അഭിഷേക് പറഞ്ഞു. എത്രയൊക്കെ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നാലും പരാതിപ്പെടുന്ന ശീലം ഐശ്വര്യക്കില്ലെന്നും അഭിഷേക് പറഞ്ഞു. അമ്മയായി ഒതുങ്ങിക്കൂടാന്‍ ആഗ്രഹിക്കുമ്പോള്‍ പോലും അവരെ വെറുതെ വിടാന്‍ ആളുകള്‍ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും അഭിഷേക് പറഞ്ഞു.