സിനിമയില്‍ ഇടവേളയെടുത്തപ്പോഴുള്ള ഐശ്വര്യയുടെ പ്രതികരണം, അഭിഷേക് പറയുന്നു
സിനിമയില് ഇടവേളയെടുത്തപ്പോഴുള്ള ഐശ്വര്യയുടെ പ്രതികരണം, അഭിഷേക് പറയുന്നഅഭിഷേക് ബച്ചൻ ഒരു ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് മടങ്ങിവരവിന് ഒരുങ്ങുകയാണ്. അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന മൻമര്സിയൻ എന്ന സിനിമയിലൂടെയാണ് അഭിഷേക് ബച്ചൻ തിരിച്ചുവരവ് നടത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്കിന് വൻ വരവേല്പ്പാണ് ആരാധകര്ക്കിടയില് ലഭിച്ചത്. സിനിമയില് നിന്ന് ഒരു ഇടവേളയെടുക്കാൻ തീരുമാനിച്ചപ്പോള് ഭാര്യ ഐശ്വര്യ റായ് പിന്തുണയ്ക്കുകയായിരുന്നുവെന്ന് അഭിഷേക് ബച്ചൻ ഒരു അഭിമുഖത്തില് പറഞ്ഞു.
അഭിനയം മതിയാക്കുന്നുവെന്ന് ഞാൻ ഒരിക്കലും പറഞ്ഞിരുന്നില്ല. ഞാൻ ചെയ്തുകൊണ്ടിരിക്കുന്ന തരത്തിലുള്ള സിനിമകളില് നിന്ന് ഒരു മാറ്റം വേണം എന്നാണ് പറഞ്ഞത്. അങ്ങനെ ഒരു നല്ല സിനിമ ലഭിക്കാൻ രണ്ട് വര്ഷം കാത്തിരിക്കേണ്ടി വന്നു. ഞാൻ ഇടവേളയെടുക്കുകയാണെന്ന് കുടുംബത്തോട് പറഞ്ഞിരുന്നു. അവര് പിന്തുണയ്ക്കുകയായിരുന്നു. പക്ഷേ അച്ഛനും അമ്മയ്ക്കും (അമിതാ ബച്ചനും ജയ ബച്ചനും) കുറച്ച് ആശങ്കകളുണ്ടായിരുന്നു. ഒരു വര്ഷം പോയി. ഇവൻ എന്താണ് ചെയ്യാൻ പോകുന്നത് എന്നൊക്കെ. അത് മാതാപിതാക്കള്ക്ക് സാധാരണയായി ഉണ്ടാകുന്ന ആശങ്കകളാണ്. പക്ഷേ ഭാര്യയ്ക്ക് അതില് ആശങ്കയുണ്ടായിരുന്നില്ല. ഞാൻ കുടുംബവുമായി എല്ലാം ചര്ച്ച ചെയ്യുമായിരുന്നു. അവര്ക്ക് അത് അറിയാമായിരുന്നു. ശരിയായ രീതിയില് കാര്യങ്ങള് മനസ്സിലാക്കാൻ സിനിമയില് നിന്ന് ഇടവേളയെടുത്തത് നല്ലതായിരുന്നുവെന്നും അഭിഷേക് ബച്ചൻ പറഞ്ഞു.
തപ്സി ആണ് ചിത്രത്തില് അഭിഷേകിന്റെ നായികയായി അഭിനയിക്കുന്നത്.
