ഐശ്വര്യ ബച്ചന് അര്‍ഹതപ്പെട്ടതല്ലെന്ന് ട്വീറ്റ്, കടുത്ത മറുപടിയുമായി അഭിഷേക് ബച്ചന്‍

കുടുംബത്തിനെതിരായി എത്തുന്ന വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും കൃത്യമായി മറുപടി പറയുന്ന താരമാണ്. അഭിഷേക് ബച്ചന്‍. ആരേയും അഭിഷേക് വെറുതെ വിടാറില്ല. ഐശ്വര്യ റായ് ബച്ചന് അര്‍ഹതപ്പെട്ടതല്ലെന്നും ഒന്നിനും കൊള്ളാത്തവരാണെന്നും ട്വീറ്റ് ചെയ്ത ട്രോളനാണ് അഭിഷേകിന്‍റെ മറുപടി. ഐപിഎല്‍ താരം സ്റ്റുവര്‍ട്ട് ബിന്നിക്കും അഭിഷേക് ബച്ചനും സുന്ദരിമാരായ ഭാര്യമാരെ കിട്ടി, ഇരവര്‍ രണ്ടുപേര്‍ക്കും അതിന് അര്‍ഹതയില്ല. ഒന്നിനും കൊള്ളാത്തവരാണ് ഇരുവരും. സിനിമയിലും ക്രിക്കറ്റിലും അവര്‍ എത്തിയത് പിന്മുറക്കാരുടെ തണലിലാണെന്നുമായിരുന്നു ട്രോള്‍. ബേബി ഡിയോണ്‍ വ്യാജ ട്വിറ്റര്‍ പേജിലാണ് ട്രോള്‍ വന്നത്.

ട്രോളിന് മണിക്കൂറുകള്‍ക്കകം ബച്ചന്‍ മറുപടിയുമായെത്തി. പ്രതീകാത്മകമായിട്ടായിരുന്നു അഭിഷേകിന്‍റെ മറുപടി. എന്‍റെ ഷൂവില്‍ പത്തടി നടക്കാന്‍ താങ്കള്‍ സാധിക്കുമെങ്കില്‍ ഞാന്‍ നിങ്ങളെ ബഹുമാനിക്കാം, വിലയിരുത്തലുമായി എത്തുമ്പോള്‍ സ്വന്തം കാര്യത്തില്‍ എന്തെങ്കിലും ചെയ്യാന്‍ സമയം കണ്ടെത്തൂ...മറ്റുള്ളവരെ കുറിച്ച് മാത്രം വേവലാതി പെടാതിരിക്കുക. ദൈവത്തിനറിയാം നമുക്ക് എല്ലാവര്‍ക്കും അവരുടേതായ വഴിയുണ്ട്. അസുഖം പെട്ടെന്ന് ശരിയകട്ടെ.... എന്നുമായിരുന്നു അഭിഷേക് മറുപടിയായി ട്വീറ്റ് ചെയ്തത്.

അനുരാഗ് കശ്യപിന്‍റെ മന്‍മര്‍സിയാന്‍ എന്ന ചിത്രത്തിലൂടെ നീണ്ട രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുകയാണ് അഭിഷേക്. ഹൗസ് ഫുള്‍ 3 എന്ന ചിത്രത്തിലായിരുന്നു അഭിഷേക് അവസാനം വേഷമിട്ടത്.

Scroll to load tweet…
Scroll to load tweet…