ഒന്നിനും കൊള്ളാത്തയാള്‍, സുന്ദരിയായ ഭാര്യയെ കിട്ടാന്‍ അര്‍ഹതയില്ല, പരിഹാസത്തിന് ചുട്ട മറുപടിയുമായി അഭിഷേക് ബച്ചന്‍

സാമൂഹ്യമാധ്യമങ്ങളിലൂടെ പരിഹസിച്ചയാള്‍ക്ക് ചുട്ട മറുപടി നല്‍കി അഭിഷേക് ബച്ചന്‍. ഒന്നിനും കൊള്ളാത്തയാള്‍ എന്ന വിളിച്ചതിനാണ് അഭിഷേക് ബച്ചന്‍ അതേനാണയത്തില്‍ മറുപടി നല്‍കിയത്. ഇത് സാമൂഹ്യ മാധ്യമത്തില്‍ വൈറലുമായി.

ക്രിക്കറ്റ് താരം സ്റ്റുവര്‍ട് ബിന്നിയുമായി അഭിഷേക് ബച്ചനെ താരതമ്യം ചെയ്‍തായിരുന്നു ട്രോള്‍. സ്റ്റുവര്‍ട് ബിന്നിയെ പോലെ അഭിഷേക് ബച്ചനും ഒന്നിനും കൊള്ളാത്തയാളാണ്. സുന്ദരിയായ ഭാര്യയെ കിട്ടാന്‍ ഇവര്‍ അര്‍ഹരല്ല. അച്ഛന്റെ മേല്‍വിലാസത്തിലാണ് ഇവര്‍ ക്രിക്കറ്റിലും സിനിമയിലും എത്തിയത് എന്നായിരുന്നു പരിഹാസം. സഹോദരാ എന്റെ ഷൂ ധരിച്ച് ഒരു മൈല്‍ നടക്കൂ, പത്തടിയെങ്കിലും നടന്നാല്‍ എനിക്ക് നിങ്ങളോട് ബഹുമാനം തോന്നും. മറ്റുള്ളവരെ കുറിച്ച് ചിന്തിക്കാതെ സ്വയം മെച്ചപ്പെടുത്താന്‍ ശ്രമിക്കൂ എന്നായിരുന്നു അഭിഷേക് ബച്ചന്റെ മറുപടി.