ബോളിവുഡിലെ മികച്ച അച്ഛന്മാരില്‍ ഒരാളാണെന്ന് അഭിഷേക് തുടക്കത്തിലെ തന്നെ തെളിയിച്ചിരിക്കുകയാണ്. ഒരുചാനല്‍ പരിപാടിക്കിടയില്‍ ഐശ്വര്യയ്ക്കും പോലും അറിയാത്ത ആ രഹസ്യം അഭിഷേക് വെളിപ്പെടുത്തി. തന്റെ കുഞ്ഞ് ആരാധ്യ വേദനിക്കുന്നത് അഭിഷേകിനു സഹിക്കാന്‍ കഴിയില്ല. അതുകൊണ്ടു തന്നെ ആരാധ്യയുടെ കാതുകുത്തിനു മുമ്പ് സ്വന്തം കാതുകുത്തി മകള്‍ എത്രത്തോളം വേദനയാണ് ആ സമയത്ത് സഹിക്കുന്നത് എന്ന് അഭിഷേക് അറിഞ്ഞു.
ആരാധ്യയുടെ കാതുകുത്തിനു മുമ്പു സ്വന്തം കാതുകുത്തി മകള്‍ അറിഞ്ഞ വേദന താന്‍ അറിഞ്ഞു എന്ന് അഭിഷേക് ഒരു ചാനല്‍ പരിപാടിയില്‍ പറഞ്ഞപ്പോഴാണ് സാക്ഷാല്‍ ഐശ്വര്യ പോലും ഈ വിവരം അറിഞ്ഞത്. എത്രത്തോളം വേദന ജനകമാണ് അത് എന്ന് അറിയാന്‍ വേണ്ടിയാണു താന്‍ അതു ചെയ്തത്. അവള്‍ക്ക് മുമ്പ് തനിക്ക് അതു മനസിലാക്കണമായിരുന്നു എന്നും അഭിഷേക് പറയുന്നു.
കുട്ടികളുടെ ആഗ്രഹങ്ങള്‍ സാധിച്ചു കൊടുക്കുക മാത്രമല്ല അവരുടെ വേദനകളില്‍ അവര്‍ക്കൊപ്പം നില്‍ക്കുകയും വേണം എന്ന് അഭിഷേക് തെളിയിച്ചിരിക്കുകയാണ്, സഞ്ജയ് ലീല ബന്‍സാലിയുടെ ചിത്രത്തിലൂടെ ഐശ്വര്യയും അഭിഷേകും വീണ്ടും ഒന്നിച്ച് ബോളിവുഡില്‍ എത്തുകയാണ്
