അഭിഷേക് ബച്ചന്‍. ഐ പി എല്‍ താരം സ്റ്റുവര്‍ട്ട് ബിന്നിയുമായി താരതമ്യം ചെയ്തു കൊണ്ടായിരുന്നു അഭിഷേകിനെതിരെ ഒരാള്‍ സോഷ്യല്‍ മീഡിയ വഴി കുറിപ്പെഴുതി അധിക്ഷേപിച്ചത്
മുംബൈ: വ്യക്തിപരമായി അധിക്ഷേപിച്ച വ്യക്തിക്ക് മറുപടിയുമായി അഭിഷേക് ബച്ചന്. ഐ പി എല് താരം സ്റ്റുവര്ട്ട് ബിന്നിയുമായി താരതമ്യം ചെയ്തു കൊണ്ടായിരുന്നു അഭിഷേകിനെതിരെ ഒരാള് സോഷ്യല് മീഡിയ വഴി കുറിപ്പെഴുതി അധിക്ഷേപിച്ചത്. അഭിഷേകും സ്റ്റുവാര്ട്ട് ബിന്നിയും ഒന്നിനും കൊള്ളത്തവരാണ്, സുന്ദരിമാരായ ഭാര്യമാരെ കിട്ടാന് ഇവര് അര്ഹരല്ല, ഒരാള് സിനിമയിലും മറ്റെയാള് ക്രിക്കറ്റിലും എത്തിയത് ഇവരുടെ പിതാക്കന്മാര് കാരണമാണ് എന്നുമായിരുന്നു വ്യാജ വിലാസത്തിലുള്ള ട്വിറ്റര് അക്കൗണ്ടില് നിന്ന് അഭിഷേകിനെ കളിയാക്കി കൊണ്ടു വന്ന കുറിപ്പ്.
എന്തായാലും കുറിപ്പ് വളരെ പെട്ടന്നു തന്നെ വൈറലായി. സംഭവം ചര്ച്ചയായതോടെ അഭിഷേക് മറുപടിയുാമയി എത്തി. 'ബ്രദര്, എന്റെ ഷൂഷ് ധരിച്ച് ഒരു കിലോമീറ്റര് നടക്കു, നിങ്ങള് 10 അടി നടന്നാല് എനിക്കു നിങ്ങളോടു ബഹുമാനം തോന്നും, സ്വയം മെച്ചപ്പെടാന് സമയം കണ്ടെത്തു മറ്റുള്ളവരെ കുറിച്ച് ചിന്തിക്കേണ്ട’ എന്നായിരുന്നു അഭിഷേകിന്റെ മറുപടി.
