അഭിഷേക് ബച്ചന്‍ സോഷ്യല്‍ മീഡിയയില്‍ അത്ര സ്വീകാര്യനൊന്നുമല്ല. അഭിഷേക് ബച്ചനെതിരെ ധാരാളം ട്രോളുകളും വിമര്‍ശനങ്ങളും സോഷ്യല്‍ മീഡിയകളില്‍ വരാറുമുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ ട്രോളന്‍മാരാണ് തന്റെ ഏറ്റവും വലിയ ആരാധകരെന്നാണ് അഭിഷേക് ബച്ചന്‍ പറയുന്നത്.
ട്രോളുകാരോട് ഒരു വിരോധവും എനിക്ക് ഇല്ല. അവരാണ് ഏറ്റവും വലിയ ആരാധകര്‍. ഞാന്‍ എന്നെക്കുറിച്ച് ചിന്തിക്കുന്നതിനേക്കാള്‍ അവര്‍ എന്നെക്കുറിച്ച് ചിന്തിക്കുന്നു. അത് വിനയാന്വിതനാക്കുന്നു - അഭിഷേക് ഒരു ന്യൂസ് ഏജന്‍സിക്ക് അഭിമുഖത്തില്‍ പറഞ്ഞു.
