കൊച്ചി: നവംബർ 16ന് ദോഹയിൽ നടന്ന യുവ അവാർഡ് ദാന ചടങ്ങായിരുന്നു അബി പങ്കെടുത്ത അവസാന പൊതുപരിപാടി. മകൻ ഷെയിന്‍ നിഗമിന് പ്രോമിസിംഗ് സ്റ്റാർ പുരസ്കാരം സമ്മാനിക്കാനായിരുന്നു അബി ദോഹയിലെ ചടങ്ങിനെത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മിമിക്രി നൽകിയ ശക്തമായ അടിത്തറ, അമ്പതിലേറെ ചിത്രങ്ങലിൽ അഭിനയച്ച അനുഭവം പക്ഷെ മലയാള ചലച്ചിത്ര രംഗത്ത് അബി എന്നും പിൻനിരയിലായിരുന്നു. ദിലീപ് അടക്കമുള്ള സഹതാരങ്ങൾ സൂപ്പർ സ്റ്റാറായി വളരുമ്പോൾ അബി വെള്ളിത്തിരയിലുടെ പിന്നാമ്പുറത്തേക്ക് ഊളിയിട്ടു.

കിസ്മത്ത് എന്ന ചിത്രത്തിലൂടെ മകൻ ,ഷെയിൻ നിഗമിനെ 2017 ലെ പ്രോമിസിംഗ് സ്റ്റാറാക്കി വളർത്തിയ അബിയെയാണ് പിന്നെ ദോഹയിലെ വേദിയിൽ കണ്ടത്. നവമ്പര്‍ പതിനാറിന് നടന്ന ആ ചടങ്ങായിരുന്നു മലയളിക്ക് പ്രിയങ്കരനായ മിമിക്രി താരത്തിന്‍റെ അവസാന പൊതുപരിപാടി.

അവാർ‍ഡ് സമ്മാനിച്ച അബിക്ക് പറയാൻ വാക്കുകളുണ്ടായിരുന്നില്ല. തനിക്ക് കഴിയാത്തത് മകൻ,ഷെയിൻ നിഗമിലൂടെ എത്തിപ്പിടിക്കുന്ന വിജയിയുടെ ചിരിയുണ്ടായിരുന്നു അപ്പോൾ അബിയുടെ മുഖത്ത്.