വിദ്യാ ബാലൻ, മോഹൻലാൽ, സുരാജ് വെഞ്ഞാറമൂട്, ഹക്കിം ഷാ, ശിവരാജ് കുമാർ, എസ് ജെ സൂര്യ തുടങ്ങി എല്ലാവരുടേയും കഥാപാത്രങ്ങളെ ട്രെയിലറിൽ അവതരിപ്പിച്ചിട്ടുണ്ട്.

തമിഴ് സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന ഏറ്റവും പുതിയ ചിത്രം ജയിലർ 2ന്റെ പവർ പാക്ക്ഡ് ട്രെയിലർ റിലീസ് ചെയ്തു. താര സമ്പന്നമായെത്തിയ ട്രെയിലർ ജയിലറിലെ വില്ലനായിരുന്ന വർമൻ(വിനായകന്‍) കഥാപാത്രത്തിന്റെ പിന്നിലുള്ളവരെ തേടിയുള്ളതാണ് ചിത്രത്തിന്‍റെ പ്രമേയമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. വിദ്യാ ബാലൻ, മോഹൻലാൽ, സുരാജ് വെഞ്ഞാറമൂട്, ഹക്കിം ഷാ, ശിവരാജ് കുമാർ, എസ് ജെ സൂര്യ തുടങ്ങി എല്ലാവരുടേയും കഥാപാത്രങ്ങളെ ട്രെയിലറിൽ അവതരിപ്പിച്ചിട്ടുണ്ട്. വര്‍മന്‍റെ ഏറ്റവും അടുത്ത ആളായിട്ടാണ് സൂരാജ് വെഞ്ഞാറമൂടിനെ അവതരിപ്പിച്ചിരിക്കുന്നത്. എന്തായാലും മികച്ചൊരു എന്‍റര്‍ടെയ്നറായിരിക്കും ചിത്രമെന്ന് വ്യക്തമാണ്.

നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ജയിലര്‍ 2 ഒക്ടോബര്‍ 15ന് ആ​ഗോളതലത്തിൽ റിലീസ് ചെയ്യും. . ശ്രീ ഗോകുലം ഗോപാലൻ്റെ ശ്രീ ഗോകുലം മൂവീസ് ആണ് ചിത്രം കേരളത്തിലും കർണാടകത്തിലും വമ്പൻ റിലീസായി പ്രദർശനത്തിനെത്തിക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ചിത്രം, ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ആദ്യ ഭാഗത്തിന് ശേഷം മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രമായുള്ള രജനീകാന്തിൻ്റെ രണ്ടാം വരവാണ്.

റെക്കോർഡ് തുകക്ക് ആണ് ശ്രീ ഗോകുലം മൂവീസ് ഈ ചിത്രത്തിൻ്റെ വിതരണാവകാശം സ്വന്തമാക്കിയത്. അത് കൊണ്ട് തന്നെ കേരളത്തിൽ ഓൾ ടൈം റെക്കോർഡ് റിലീസ് ആണ് ചിത്രത്തിന് ലഭിക്കുക. ആദ്യ ഭാഗത്തിൽ ഉണ്ടായിരുന്ന മലയാള സൂപ്പർതാരം മോഹൻലാൽ രണ്ടാം ഭാഗത്തിലും അതിഥി താരമായി എത്തുന്നതും മലയാളി പ്രേക്ഷകർക്ക് വലിയ ആവേശമാണ് സമ്മാനിക്കുന്നത്. ട്രെയിലറിലും മാസ് ആയാണ് മോഹൻലാലിനെ അവതരിപ്പിച്ചിരിക്കുന്നത്. മോഹൻലാൽ കൂടാതെ, ആദ്യ ഭാഗത്തിൽ ഉണ്ടായിരുന്ന ശിവ രാജ്കുമാറും ആദ്യ ഭാഗത്തിൽ ഇല്ലാതിരുന്ന വേറെ ചില താരങ്ങളും രണ്ടാം ഭാഗത്തിൽ അതിഥി വേഷങ്ങളിലെത്തുന്നുണ്ട്. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രത്തിൻ്റെ കേരളത്തിലെ ഡിസ്ട്രിബുഷൻ പാർട്ണർ.

JAILER 2 - Official Trailer | Superstar Rajinikanth | Sun Pictures | Anirudh | Nelson

സുരാജ് വെഞ്ഞാറമൂട്, എസ് ജെ സൂര്യ, വിദ്യ ബാലൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. മിഥുൻ ചക്രവർത്തി, യോഗി ബാബു, ഹക്കീം ഷാജഹാൻ എന്നിവരും ചിത്രത്തിൻ്റെ താരനിരയിലുണ്ട് ഇവരുടെ ക്യാരക്ടർ വീഡിയോ നേരത്തെ തന്നെ പുറത്ത് വരികയും ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ആദ്യ ഭാഗത്തിലെ കഥാപാത്രങ്ങളെയും പുതിയ താരങ്ങളെയും ഒരുമിപ്പിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘ജയിലർ 2’ ന് ഉണ്ട്. അനിരുദ്ധ് രവിചന്ദർ ആണ് രണ്ടാം ഭാഗത്തിനും സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയത്. അദ്ദേഹത്തിൻ്റെ സംഗീതം ട്രെയിലറിൻ്റെയും ഹൈലൈറ്റ് ആണ്.

രചന, സംവിധാനം: നെൽസൺ ദിലീപ്കുമാർ, നിർമ്മാതാവ്: കലാനിധി മാരൻ, ബാനർ: സൺ പിക്ചേഴ്സ്, ഛായാഗ്രഹണം : വിജയ് കാർത്തിക് കണ്ണൻ, എഡിറ്റർ : ആർ നിർമ്മൽ, സംഗീതം: അനിരുദ്ധ് രവിചന്ദർ, പ്രൊഡക്ഷൻ ഡിസൈനർ: ഡോ. കെ. കിരൺ, ആക്ഷൻ: ചേതൻ ഡി'സൂസ, കോസ്റ്റ്യൂം ഡിസൈനർമാർ: പല്ലവി സിംഗ്, മുതുൽ ഹഫീസ്, സൗണ്ട് മിക്സ്: സുരേൻ. ജി, സൗണ്ട് ഡിസൈൻ: സുരേൻ ജി, എസ്. അളഗിയകൂത്തൻ, കളറിസ്റ്റ്: ആൻഡ്രിയാസ് ബ്രൂക്കൽ, ഡിഐ ലാബ്: അന്നപൂർണ സ്റ്റുഡിയോസ്, വിഎഫ്എക്സ് പ്രൊഡ്യൂസർ: സന്തോഷ് രാജു, മേക്കപ്പ്: പട്ടണം റഷീദ്, സി. ഹരിനാഥ്, സ്റ്റിൽസ്: വി. സിത്തിരസു, പബ്ലിസിറ്റി ഡിസൈൻ: കബിലൻ ചെല്ലയ്യ, പ്രൊഡക്ഷൻ കൺട്രോളർ: ഡി. രമേഷ് കുച്ചിരായർ, ആർ. എസ്. സുരേഷ് മണിയൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുനിൽ റെഡ്ഡി, കേരളാ ഡിസ്ട്രിബ്യൂഷൻ പാർട്ണർ: ഡ്രീം ബിഗ് ഫിലിംസ്, പിആർഒ : ശബരി.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming