കൊച്ചി: മഞ്ജുവാര്യരെ വിവാഹം കഴിക്കുന്നതിന് മുൻപ് ദിലീപ് ബന്ധുവായ മറ്റൊരു യുവതിയെ വിവാഹം കഴിച്ചിരുന്നുവെന്നും ഈ വിവാഹത്തിന് താൻ സാക്ഷിയാണെന്നുമുള്ള ചില ചാനലുകളുടെ വാർത്ത നിഷേധിച്ച് നടനും മികിക്രി കലാകാരനുമായ അബി. അടിസ്ഥാനരഹിതമാണ് ഇത്തരം വാര്‍ത്തകള്‍ എന്ന് അബി ഏഷ്യാനെറ്റ് ന്യൂസ്.ടിവോയോട് പ്രതികരിച്ചു. താൻ ഇത്തരമൊരു വിവാഹത്തിന് സാക്ഷിയായിട്ടില്ലെന്നും വാർത്ത നൽകിയ മാധ്യമങ്ങളോട് പിൻവലിക്കാൻ ആവശ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
നടി ആക്രമണത്തിന് ഇരയായ സംഭവം അന്വേഷിക്കുന്ന പോലീസ് സംഘം വിളിച്ചുവരുത്തി തന്റെ മൊഴിയെടുത്തതായുള്ള വാർത്തകള്‍ ശരിയല്ലെന്ന് പറഞ്ഞ അബി. ഇതുമായി ബന്ധപ്പെട്ട് ആരും തന്നെ വിളിച്ചിട്ടില്ലെന്നും ആർക്കു മുന്നിലും മൊഴി നൽകിയിട്ടില്ലെന്നും വ്യക്തമാക്കി. തനിക്ക് ദിലീപുമായി തീര്‍ത്തും തൊഴില്‍പരമായ ബന്ധമാണ്. വ്യക്തിപരമായി അയാളുടെ കാര്യങ്ങള്‍ തനിക്ക് അറിയില്ല.
തന്നോട് പ്രതികരണം ചോദിച്ചവരോട് ദിലീപിന്റെ സുഹൃത്തുക്കള്‍ക്ക് ഇതിനെക്കുറിച്ച് അറിയാമായിരിക്കും എന്ന് പറഞ്ഞു. എന്നാല്‍ അത് പിന്നീട് ദിലീപിന്റെ അടുത്ത സുഹൃത്താണ് വിവാഹത്തിന് സാക്ഷി എന്ന രീതിയില്‍ ആ മാധ്യമം നല്‍കിയെന്നും അബി ഏഷ്യാനെറ്റ് ന്യൂസ് ടിവിയോട് പറയുന്നു.
മഞ്ജു വാര്യരെ വിവാഹം കഴിക്കുന്നതിനുമുന്‍പ് ദിലീപ് മറ്റൊരു യുവതിയെ വിവാഹം ചെയ്തിരുവെന്നും ഇതുസംബന്ധിച്ച് അബി അന്വേഷണ സംഘത്തിനു മുന്നിൽ മൊഴി നൽകിയെന്ന തരത്തിലുമായിരുന്നു വാർത്തകൾ വന്നിരുന്നു. അതിന് അബി സാക്ഷിയാണ് എന്ന തരത്തിലാണ് വാര്‍ത്ത വന്നത്. ഇതാണ് ഇപ്പോള്‍ അബി നിഷേധിക്കുന്നത്.
