ജൂണ്‍ 16 റിലീസ്
പെരുന്നാള് റിലീസായി തീയേറ്ററുകളിലെത്തുന്ന മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികളുടെ പുതിയ ടീസര് പുറത്തെത്തി. രണ്ട് മണിക്കൂര് 11 മിനിറ്റാണ് ചിത്രത്തിന്റെ ഫൈനല് കട്ട്. ഈ മാസം 16ന് തീയേറ്ററുകളിലെത്തുന്ന ചിത്രത്തിന് യു/എ സര്ട്ടിഫിക്കറ്റ് ലഭിച്ചെന്ന് അണിയറപ്രവര്ത്തകര് അറിയിച്ചു.
ഡെറിക് അബ്രഹാം എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് ചിത്രത്തില് മമ്മൂട്ടി. ദി ഗ്രേറ്റ് ഫാദറിന്റെ സംവിധായകന് ഹനീഫ് അദേനിയാണ് ചിത്രത്തിന്റെ രചന നിര്വ്വഹിച്ചിരിക്കുന്നത്. കനിഹയാണ് നായിക. പുതുമുഖം മെറീന മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. സിദ്ദിഖ്, രണ്ജി പണിക്കര്, കലാഭവന് ഷാജോണ്, സുരേഷ് കൃഷ്ണ, മഖ്ബൂല് സല്മാന് എന്നിവരും അഭിനയിച്ചിരിക്കുന്നു. റഫീഖ് അഹമ്മദിന്റെ വരികള്ക്ക് ഗോപി സുന്ദര് സംഗീതം. ഛായാഗ്രഹണം ആല്ബി. ഗുഡ്വില് എന്റര്ടെയ്ന്മെന്റിന്റെ ബാനറില് ജോബി ജോര്ജ്ജ് നിര്മ്മാണം.

