മലയാളം പ്രതീക്ഷയോടെ കാത്തിരിക്കുന്ന മൾട്ടിസ്റ്റാർ ചിത്രം അച്ചായൻസിന്റെ ട്രെയിലർ പുറത്തിറങ്ങി. കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത ചിത്രത്തിൽ ജയറാം, പ്രകാശ് രാജ്, ഉണ്ണി മുകുന്ദൻ, സഞ്ജു ശിവ്‍റാം, അമല പോൾ, ശിവദ തുടങ്ങി വൻ താരനിരയാണ് അണിനിരക്കുന്നത്. സച്ചി തിരക്കഥയെഴുതിയ കോമഡി ത്രില്ലർ ഉടൻ തീയറ്ററുകളിലെത്തും.

ഉണ്ണി മുകുന്ദനും ജയറാമും അമലാ പോളും സിനിമയ്ക്ക് പിന്നണി ഗാനം പാടുന്നുണ്ട്. സിനിമയ്‍ക്കു വേണ്ടി തമിഴ് സ്റ്റൈലിലുള്ള ഒരു നാടോടി ഗാനം പ്രകാശ് രാജും പാടുന്നുണ്ട്.