ഉണ്ണി മുകുന്ദന്‍ പാടിയ ഗാനം പുറത്തുവിട്ടു. അച്ചായന്‍സ് എന്ന സിനിമയ്‍ക്കു വേണ്ടിയാണ് ഉണ്ണി മുകുന്ദന്‍ പിന്നണി പാടിയത്. സിനിമയിലെ സ്വന്തം കഥാപാത്രത്തിനായാണ് ഉണ്ണി മുകുന്ദന്‍ പിന്നണി പാടിയിരിക്കുന്നത്. രതീഷ് വേഗയാണ് സംഗീതസംവിധായകന്‍.

കണ്ണന്‍ താമരക്കുളം ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ജയറാമാണ് നായകന്‍. അമലാ പോളാണ് നായിക. സഞ്ജു ശിവ്‍റാമും സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിനിമയ്‍ക്കു വേണ്ടി തമിഴ് സ്റ്റൈലിലുള്ള ഒരു നാടോടി ഗാനം പ്രകാശ് രാജും പാടുന്നുണ്ട്. അമലാ പോളും ജയറാമും സിനിമയ്‍ക്കു വേണ്ടി ഗാനമാലപിക്കുന്നുണ്ട്.