തമിഴകത്തിന്റെ തല അജിത്തും ആക്ഷന്‍ കിംഗ് അര്‍ജുനും വീണ്ടും ഒന്നിക്കുന്നു. ശിവ സംവിധാനം ചെയ്യുന്ന വിശ്വാസം എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. മങ്കാത്തയാണ് അജിത്തും അര്‍ജുനും മുമ്പ് ഒന്നിച്ച ചിത്രം.

നയന്‍താരയാണ് ചിത്രത്തിലെ നായികയെ അവതരിപ്പിക്കുന്നത്. വീരം, വേതാളം, വിവേഗം എന്നീ ചിത്രങ്ങളാണ് ശിവയുടെ സംവിധാനത്തില്‍ അജിത് നേരത്തെ അഭിനയിച്ച ചിത്രം.