മികച്ച അഭിനയ പ്രകടനത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടനാണ് ആര്യ. എന്നാല്‍ ആര്യയ്ക്ക് വിവാഹ പ്രായമായി. കല്യാണം കഴിക്കാന്‍ ഒരു പെണ്‍കുട്ടിയെ തേടുന്നുവെന്ന് പറഞ്ഞ് ഫേസ്ബുക്കില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് നടന്‍.
മാട്രിമോണിയല്‍ സൈറ്റുകളില്‍ കൊടുക്കുന്ന പരസ്യം കൊടുക്കാനും വീട്ടുകാരും ബന്ധുക്കളും പോയി പെണ്ണുകണ്ട് വിവാഹം ഉറപ്പിക്കാനൊന്നുമൊന്നും നില്‍ക്കേണ്ട എന്ന നിലപാടിലാണ് നടന്‍.
"ഞാന്‍ നിങ്ങള്‍ക്കൊരു നല്ല ജീവിത പങ്കാളിയാണെന്ന് തോന്നുന്നുണ്ടെങ്കില്‍, എന്നെ നിങ്ങള്‍ക്ക് ഇഷ്ടമാണെങ്കില്‍ ഈ നമ്പറില്‍ വിളിക്കൂ എന്നാണ് ആര്യ പറയുന്നത്".
വീഡിയോയില്‍ കാണുന്ന നമ്പറില്‍ വിളിക്കുമ്പോള്‍ //www.mapillaiarya.com/ എന്ന വെബ്‌സൈറ്റ് വിലാസം ലഭിക്കും. അതില്‍ പേരും വിവരങ്ങളും രജിസ്റ്റര്‍ ചെയ്യണം. തന്റേത് നൂറുശതമാനം പ്രണയ വിവാഹമായിരിക്കുമെന്ന് ആര്യ നേരത്തെ പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് പരസ്യം പ്രചരിക്കുന്നത്.
