മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ആസിഫ് അലി. ഇടയ്ക്ക് സിനിമകളില്‍ ചെറിയ ഇടവേളകളില്‍ മിന്നിമാഞ്ഞു പോയെങ്കിലും തന്റെ പ്രതിസന്ധികളെയും സമ്മര്‍ദ്ദങ്ങളെയും കുറിച്ച് ആസിഫ് അലി തുറന്ന് പറയുന്നു. തന്റെ പ്രതിസന്ധികള്‍ സിനിമകളാണ്. വ്യക്തി ജീവിതത്തില്‍ ദൈവാനുഗ്രഹത്താല്‍ പ്രതിസന്ധികള്‍ ഒന്നുമുണ്ടായിട്ടില്ലെന്ന് താരം പറയുന്നു. 27ാം വയസ്സില്‍ വിവാഹം ഇപ്പോള്‍ വയസ്സ് 31 രണ്ടു കുട്ടികളുടെ പിതാവുമാണ്. താന്‍ ഹാപ്പിയാണെന്നും പറയുന്നു.

എന്നാല്‍ സിനിമയില്‍ എപ്പോഴും സമ്മര്‍ദ്ദമുണ്ട്, പ്രതിസന്ധികളുണ്ട്. തന്റെ സിനിമകള്‍ വിജയിക്കാതായപ്പോള്‍ തിരക്കഥകള്‍ തിരഞ്ഞെടുക്കുന്നതിലെ വിശ്വാസം തനിക്ക് നഷ്ടപ്പെട്ടുവെന്നും താരം പറയുന്നു. അതിനെ മറികടക്കാന്‍ ഒരുപാട് ശ്രമം നടത്തിയെന്നും ആസിഫ് അലി പറഞ്ഞു.

 തനിക്ക് പ്രിയപ്പെട്ട കഥാപാത്രം ഓമനക്കുട്ടനാണെന്നും അത് വിജയിക്കുവാന്‍ ഏറെ ആഗ്രഹിച്ചിരുന്നുവെന്നും താരം പറയുന്നു. എല്ലാം ഇത് തിയേറ്ററില്‍ എത്തിയപ്പോള്‍ പ്രേക്ഷകര്‍ കുറവായിരുന്നു. ഇത് ഒരു നടന്റെ പരാജയമായി തന്നെ താന്‍ കാണുന്നു. അത് മറികടക്കാന്‍ ഏറെ ശ്രമങ്ങള്‍ നടത്തി. ഇപ്പോള്‍ തനിക്കുണ്ടായ പ്രതിസന്ധികളെല്ലാം മാറി വരുന്നു. ഒരു പ്രമുഖ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം വെളിപ്പെടുത്തിയത്.